---
title: "ഒളവിലം എൽ പി സ്കൂൾ പ്രധാനധ്യാപകനും, സാഹിത്യകാരനുമായ ചൊക്ലിയിലെ വി.കെ ഭാസ്കരൻ മാസ്റ്റർ ഇനി ഓർമ്മ*"
english_title: "Remembering V.K. Bhaskaran Master of Chokli, the headmaster of Olavilam LP School and a writer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296979/Remembering V.K. Bhaskaran Master of Chokli, the headmaster of Olavilam LP School and a writer"
published_at: "2025-06-18T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68529e5a45241_1000761336.jpg"
keywords: []
---

# ഒളവിലം എൽ പി സ്കൂൾ പ്രധാനധ്യാപകനും, സാഹിത്യകാരനുമായ ചൊക്ലിയിലെ വി.കെ ഭാസ്കരൻ മാസ്റ്റർ ഇനി ഓർമ്മ*

> **Lead Summary:** ഒളവിലം എൽപി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്ക‌രൻ നിര്യാതനായി. മാസ്റ്റർ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്‌തക പ്രകാശനം ഇക്കഴിഞ്ഞ മെയ് 17നാണ് നടന്നത്.

## Article Content

ഒളവിലം എൽപി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്ക‌രൻ നിര്യാതനായി. മാസ്റ്റർ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്‌തക പ്രകാശനം ഇക്കഴിഞ്ഞ മെയ് 17നാണ് നടന്നത്.

ഇതിന് മുമ്പ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. രാമായണത്തിലെ 24,000 ശ്ലോകങ്ങൾ മൊഴിമാറ്റം ചെയ്യുവാൻ ഏഴുവർഷത്തെ പ്രയത്നം വേണ്ടിവന്നു.

ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.

ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്രസമിതി അംഗവും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തക നുമായ ഭാസ്കരൻ മാസ്റ്റർ കവിയൂർ ശ്രീനാരായണ മഠം പ്രസിഡണ്ടും, ചൊക്ലി പീപ്പിൾസ് വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്‌ടറുമായും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296979/Remembering V.K. Bhaskaran Master of Chokli, the headmaster of Olavilam LP School and a writer)